Monday, November 27, 2006

മൌസ് പോയിന്റര്‍

പൂച്ചയെക്കാണുമ്പോഴുള്ള ഓട്ടമാണ്
മോണിട്ടറിലെ മൌസ് പോയിന്റര്‍.
കൈപ്പത്തിയായും അറ്റം കൂര്‍ത്തും
ക്ലിക്കുകളില്‍ തട്ടിത്തടഞ്ഞ്
അത് ഓടിക്കൊണ്ടേയിരിക്കും
ചിലപ്പോഴൊക്കെ സമയനാഴിയായി
എന്തോ ഓര്‍ത്തിരിക്കും.

(ഇ-കവിതകള്‍ സീരീസ്)

5 Comments:

Blogger സു | Su said...

ചിലപ്പോ സമയനാഴിയായി ഇവിടെ എല്ലാത്തിനേം കൊന്നിട്ടിരിക്കും. :)

qw_er_ty

2:13 AM  
Blogger ലിഡിയ said...

അതും സത്യം,പക്ഷേ...e യെ ജീവിതത്തില്‍ ചാലിച്ച് കവിതകളാക്കൂ, തനിയെ മാറി നില്ക്കുമ്പോള്‍ വല്ലാത്ത യാന്ത്രികത- വിമര്‍ശനമല്ല, നിരൂപണം മാത്രം.

-പാര്‍വതി.

2:18 AM  
Blogger sreeni sreedharan said...

ഞാനെന്‍റെ മൌസിനെ സൂക്ഷിച്ചു നോക്കീ മൂഷികം,
..പാവം... അല്ലേ?

‘ഇ’ -സീരീസ് ഇനിയും വരട്ടെ

10:17 AM  
Blogger വേണു venu said...

ഈ കവിതകള്‍ സീരിയസ്സായി വരട്ടേ. :)

11:36 AM  
Blogger മൂഷികന്‍‌ said...

സൂ‍.... സിസ്റ്റം ക്രാഷ് ആയോ?
പാര്‍വ്വതി, ഇതൊരു പരീക്ഷണമാണ്. ആ യാന്ത്രികതയെ അതിജീവിക്കാന്‍ കഴിയുമോ എന്ന പരീക്ഷണം. ജീവിതം തന്നെ യാന്ത്രികമാകുമ്പോള്‍, ചാലിച്ചെടുത്താലും വ്യത്യാസമുണ്ടാകുമോ എന്ന് സംശയം

വല്യമ്മാ‍ായി :-)
പച്ചാളമേ... അതെ പാവം!!
വേണു, നന്ദി. സീരിയസ്സാക്കണോ?

12:49 AM  

Post a Comment

<< Home