Sunday, October 29, 2006

ഹൈപ്പര്‍ ലിങ്ക്

ഹൈപ്പര്‍ ലിങ്കുകള്‍ക്ക് പിന്നില്‍
മിടിക്കുന്നൊരു ഹൃദയം ഒളിച്ചിരിക്കുന്നുണ്ടാവണം
അല്ലെങ്കിലെങ്ങെനെയാണ്
ഒരു മൌസ് ക്ലിക്കില്‍ അവയ്ക്ക് ജീവന്‍ വയ്ക്കുന്നത്?

പുഴ പോലൊഴുകുന്നത്
വിരല്‍ ചൂണ്ടി നില്‍ക്കുന്നത്
അയനമാകുന്നത്
മൂന്നാമിടമെന്ന് എരിയുന്നത്

ഹൈപ്പര്‍ ലിങ്കുകളുള്ള ഒരു കവിത
അച്ചടിക്കുന്നതെങ്ങിനെയാണ്?

(ഇ-കവിതകള്‍ സീരീസ്)

7 Comments:

Blogger സുല്‍ |Sul said...

നല്ല ആശയം മൂഷികാ. കവിതയും കൊള്ളാം. ഇങ്ങനെയും ഒരു ലോകം ഉണ്ടല്ലെ.

12:43 AM  
Blogger രാജ് said...

നന്നായിരിക്കുന്നു മൂഷികാ. ഹൈപ്പര്‍‌ലിങ്കുകള്‍ സാധ്യമാക്കുന്ന വായന പ്രിന്റ് മീഡിയയില്‍ അസാധ്യമാണു്. ചില നല്ല ലേഖനങ്ങള്‍ വായിക്കുമ്പോള്‍ വെബ്ബിലായിരുന്നെങ്കില്‍ എഴുത്തുകാരന് ലഭിച്ചേക്കാവുന്ന സാധ്യതകള്‍ എത്ര മടങ്ങാകുമെന്ന് ഓര്‍ത്ത് അതിശയിക്കാറുണ്ട്.

2:34 AM  
Blogger Kiranz..!! said...

ഇത് കിക്കിടലന്‍ ആശയം തന്നെ മച്ചൂ‍..! കലക്കന്‍ പോസ്റ്റിംഗ്..!!

3:48 AM  
Blogger മുസ്തഫ|musthapha said...

നല്ല ആശയം, നന്നായിരിക്കുന്നു!

3:55 AM  
Blogger Unknown said...

കലക്കി മൂഷികാ. കവിതയും ആശയവും നന്നായി രസിച്ചു. :-)

3:56 AM  
Blogger sreeni sreedharan said...

കൊള്ളാലോ ഐഡിയ...കവിതയും!

5:17 AM  
Blogger മൂഷികന്‍‌ said...

സുല്‍: നന്ദി.. .വെറുതെ ആലോചിച്ചപ്പോള്‍ ഇങ്ങനെയും ആകാമെന്നു തോന്നി...

പെരിങ്ങോടന്‍: താങ്കള്‍ പറഞ്ഞത് ശരിയാണ്. വിക്കി പോലൊന്ന് എത്രയായാലും പ്രിന്റ്റില്‍ പറ്റില്ലല്ലോ, അല്ലേ? എഴുത്തുകാരനെക്കാളും വായനക്കാരനാവും പ്രയോജനം കൂടുതല്‍.
കിരണ്‍സ്: ടാങ്ങ്സ് മച്ചൂ... :-)
അഗ്രജന്‍: നന്ദി...
ദില്‍ബാസുരന്‍: :-)
പച്ചാളം : :-)

3:06 AM  

Post a Comment

<< Home