Friday, November 17, 2006

മെമ്മറി - മദര്‍‌ബോര്‍ഡ്


മെമ്മറി


ഒന്നും ഓര്‍ത്തിരിക്കാത്ത റാം,
എല്ലാം ഓര്‍ത്തിരിക്കുന്ന ഹാര്‍ഡ്‌ഡിസ്ക്

ഒരു കമ്പ്യൂട്ടറിനുള്ളില്‍
വൈരുദ്ധ്യാത്മ ഭൌതികവാദം!

മദര്‍‌ബോര്‍ഡ്

വിന്‍‌ഡോസും ലിനക്സും
മാറിമാറി ഉപയോഗിക്കാന്‍ കഴിയുമെന്നതിനാല്‍
മദര്‍‌ബോര്‍ഡിനെ
അരാഷ്ട്രീയ വാദിയെന്ന് വിളിക്കാനാവുമോ?

5 Comments:

Blogger തണുപ്പന്‍ said...

ഇ-കവിതകള്‍ നന്നായി ആസ്വദിക്കുന്നു, ഭാവുകങ്ങള്‍ !

3:41 AM  
Blogger ലിഡിയ said...

സ്ഥിരതയില്ലാത്ത മനുഷ്യന്റെ സൃഷ്ടിക്കും അസ്ഥിരത്വം ആത്മാവിലും ഉണ്ടാവില്ലേ മൂഷികാ, ഈ എലിക്കുഞ്ഞ് മുഴുവന്‍ സമയത്തും കമ്പ്യൂട്ടറിനുള്ളിലാ, എല്ലാം ഇ-മയമാണല്ലോ.

-പാര്‍വതി.

5:10 AM  
Blogger മൂഷികന്‍‌ said...

su... :-)
തണുത്തിരിക്കുമ്പോള്‍, ഒരു ഇ-കവിത എഴുതിക്കൂടെ?
അതെ പാര്‍വ്വതി... കമ്പ്യൂട്ടറിനു മുന്നില്‍, ക്യുബിക്കിളിനുള്ളില്‍... എലിപ്പത്തായത്തില്‍ എന്ന പോലെ.. ഇതൊരു വലിയ കെണി :-(

2:37 AM  
Blogger സുല്‍ |Sul said...

നല്ലത് മൂഷികാ

-സുല്‍ :)

3:11 AM  
Blogger മൂഷികന്‍‌ said...

നന്ദി, സുല്‍
:-)
:-)

12:01 AM  

Post a Comment

<< Home