Tuesday, October 24, 2006

ഇ-ബുക്ക്

ഇന്നലെയൊരു ഇ-ബുക്ക് കിട്ടി.
ഇതിലെങ്ങെനെയാണെന്റെ
മയില്‍പ്പീലികള്‍ ഒളിപ്പിക്കുക?
ഇതിലെങ്ങനെയാണവ പെറ്റു പെരുകുക?

അടുത്തപേജിലേക്കുള്ള ലിങ്കില്‍
മൌസ് ക്ലിക്കിനോടൊപ്പം
തുപ്പല്‍ തൊട്ട് പേജ് മറിക്കുന്ന ഒച്ച
ഒളിച്ചു വയ്ക്കാനാവുമോ?

എന്റെ പ്രിയപ്പെട്ടവള്‍ക്കുള്ള
പ്രണയലേഖനം ഇ-ബുക്കിനൊപ്പം
ഒളിച്ചു വയ്ക്കാനാവുമോ?

അടയാളങ്ങള്‍ വീഴാതെ, മുഷിയാതെ
എന്നും ഒരുപോലിരിക്കുന്ന ഇ-ബുക്ക്!
ഞാന്‍ വാ‍യിച്ചതാണെന്ന വിരലടയാളങ്ങള്‍
ഇ-ബുക്കില്‍ പതിപ്പിക്കുന്നതെങ്ങനെ?


(ഇ-കവിതകള്‍ സീരീസ്)

17 Comments:

Blogger Navan said...

:)
ഈ ആശയം കൊള്ളാമല്ലോ.
വൈറസിന്റെയും സ്മാമുകളുടെയും ഒക്കെ സാധ്യതകള്‍ കൂടി ഉള്‍പ്പെടുത്തണം.

7:34 AM  
Blogger മയ്യഴി said...

കവിത നന്ന്.
തര്‍ജ്ജനിയില്‍ വന്ന എ.സി.ശ്രീഹരിയുടെ ഫോട്ടോഷോപ്പ് കണ്ടിരിക്കുമല്ലോ.

7:45 AM  
Blogger അരവിശിവ. said...

നല്ല ആശയം...നല്ല കവിത..ആധുനികതയുടെ നിസ്സംഗത കവിതയില്‍ പ്രതിഭലിയ്ക്കുന്നു..ഇ-കവിതകള്‍ ഇനിയും പോരട്ടെ..

7:50 AM  
Anonymous Anonymous said...

പ്രേം നസീറിനെപ്പോലെ മോഹന്‍ലാല്‍ അഭിനയിച്ചാല്‍
രസിക്കുമോ?പ്രണയത്തിന്റെ രീതികളും പൊളിച്ചെഴുതപ്പെടും.ഹൃദയവികാരങ്ങള്‍ എങ്ങനെ പരിഷ്കരിക്കാന്‍..ഇത് മനുഷ്യന്റെ പരിമിതിയോ സാധ്യതയോ..?

8:20 AM  
Blogger Malayalee said...

ഈ കവിത കൊള്ളാം. ആധുനിക യുഗത്തിന്റെ പ്രോമിസുകളുടെ പളപളപ്പുകള്‍. പ്ലാസ്റ്റിക്കു പൂക്കള്‍ പോലെ.

9:11 PM  
Blogger ശ്രീജിത്ത്‌ കെ said...

നല്ല ആശയം. ഇഷ്ടമായി മൂഷികാ.

2:26 AM  
Blogger ഏറനാടന്‍ said...

ഗൊള്ളാം നന്നായിട്ടുണ്ട്‌. ഇ-ബുക്ക്‌ മൂഷികനെങ്ങനെയാ കരണ്ട്‌ തിന്നുക?! പോംവഴിയുണ്ടോ? ചുണ്ടെലിയുടെ വലതുചെവിയില്‍ രണ്ടു കൊട്ട്‌ കൊടുത്ത്‌ (മൌസ് ക്ലിക്കിനോടൊപ്പം) വലിച്ചിഴച്ചിട്ടും തലേലൊന്നും വരുന്നില്ല!

2:39 AM  
Blogger കര്‍ണ്ണന്‍ said...

കൊള്ളാം നഷ്ടപ്പെട്ടു പോകുന്ന ഓരോന്നിന്റെയും വേദനകളില്‍ ഇതും കൂടി...അല്ലേ???

2:41 AM  
Blogger കിച്ചു said...

ഇഷ്ടായിട്ടോ..!!!

2:42 AM  
Blogger Sul | സുല്‍ said...

രസോണ്ട് കാര്യോണ്ട്. അസ്സലായി.

2:47 AM  
Blogger മൂഷികന്‍‌ said...

നവന്‍: വൈറസ് എന്റെ മനസ്സിലുണ്ടായിരുന്നു... സ്പാം കൂട്ടിച്ചേര്‍ത്തു.
മയ്യഴി: ഫോട്ടോഷോപ്പ് കണ്ടിരുന്നു, ശ്രീഹരിയെ അന്വേഷണങ്ങള്‍ അറിയിക്കുക. പറ്റുമെങ്കില്‍ ഒരു ബ്ലോഗ് തുടങ്ങിക്കുക
അരവി: ഇനിയുമുണ്ട്...
വിഷ്ണു: സാധ്യതകളെന്ന് ചിന്തിയ്ക്കാനാണെനിക്കിഷ്ടം.
കൂമന്‍സ്: പ്ലാസ്റ്റിക് പൂക്കള്‍ക്കും മണം നല്‍കാന്‍ ശ്രമങ്ങള്‍ നടക്കുന്നു.
ശ്രീജി: നന്ദി.
ഏറനാടന്‍: അതൊരു ചോദ്യം തന്നെ!!! ചിന്തിക്കേണ്ടിയിരിക്കുന്നു.
കര്‍ണ്ണന്‍: അതെ... പിന്നെ വിഷ്ണു പറഞ്ഞതുപോലെ സാധ്യതകളും.
കിച്ചു: :-)
സുല്‍: :-)

എല്ലാവരുടെയും വായനകള്‍ക്ക് നന്ദി...

9:27 PM  
Blogger ദില്‍ബാസുരന്‍ said...

മൂഷികാ,
കൊള്ളാം നല്ല ചിന്തകള്‍.

ഓടോ: പ്രേമലേഖനത്തിലേക്ക് ഇ-ബുക്കില്‍ നിന്ന് ഒരു ലിങ്ക് കൊടുക്കാവുന്നതേയുള്ളൂ. :-)

12:50 AM  
Blogger അനൂപ് :: anoop said...

മനോഹരം ഈ ഇ-കവിത..
കൂടുതല്‍ കവിതകള്‍ക്കായി കാത്തിരിക്കുന്നു.

2:40 AM  
Blogger മൂഷികന്‍‌ said...

ദില്‍ബാ... അതുകൊള്ളാം പുസ്തകത്തിനു പുറത്ത് ഒളിപ്പിച്ച പ്രേമലേഖനത്തിലേയ്ക്ക്, പുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ച ലിങ്ക്.

അനൂപ്, നന്ദി. അടുത്തത് താമസിയാതെ പോസ്റ്റ് ചെയ്യാം.

3:17 AM  
Blogger വേണു venu said...

മൂഷികാ,
കൊള്ളാം നല്ല ഉശിരന്‍ ചിന്തകള്‍.

4:16 AM  
Blogger മൂഷികന്‍‌ said...

നന്ദി, വേണൂ....

11:56 PM  
Blogger Basheer Vellarakad said...

ചിന്തനീയമാ‍യ ലളിതമായ വരികൾ

1:23 AM  

Post a Comment

<< Home